കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിക്രമണ യാത്രയില്‍ ദേശീയ നേതാക്കളെയും സന്ന്യാസി ശ്രേഷ്ഠന്മാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. ആര്. രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി. കെ. ശിവരാജന്, ആര്. സാനു, കെ.എസ്. ഓമനക്കുട്ടന്, എം. പി. രമേശ് , സി. എന്‍. സുഭാഷ്, എന്‍. ഹരി, പി. സി. ഗിരീഷ്കുമാര്‍, ബി. അജിത്കുമാര്‍, കെ. പി. ബാലചന്ദ്രന്‍പിള്ള, എംവിഎം നായര്‍, എം.കെ. സോമശേഖരന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: