ഇപോ: നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. പൂള് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ആറാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ വി. രഘുനാഥാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് മത്സരത്തിന്റെ 65-ാം മിനിറ്റില്‍ മന്ദീപ് സിംഗ് തകര്‍പ്പനൊരു ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ ഒമാന്‍ ബംഗ്ലാദേശിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അട്ടിമറിച്ചു. നാളെ നടക്കുന മത്സരത്തില്‍ കൊറിയ ഒമാനെയും ബംഗ്ലാദേശ് ഇന്ത്യയെയും നേരിടും. രണ്ട് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: