ഓവല്‍: ആഷസ് പരമ്പര നേട്ടം തന്റെ ജീവിതത്തിലെ അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്.
ഓവലില്‍ ഞായറാഴ്ച്ച നടന്ന അവസാന മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
3-0നാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയക്കെതിരെ ആഷസ് പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ലക്ഷ്യത്തിലെത്താന്‍ നാല് ഓവറില്‍ നിന്ന് 21 റണ്‍സ് മാത്രം ബാക്കി നില്‍ക്കെയാണ് വെളിച്ചകുറവ് മൂലം കളി നിര്‍ത്തിയതായി പ്രഖ്യാപനം വന്നത്.
ഈ വിജയം അവിശ്വസനീയമായ അനുഭൂതിയാണ് നല്‍കുന്നതെന്ന് കുക്ക് പറഞ്ഞു. ആഷസ് പരമ്പരയ്ക്ക് മുമ്പ് ഒട്ടേറ ചോദ്യങ്ങളും സമര്‍ദ്ദങ്ങളും ഇംഗ്ലണ്ടിന് മേലുണ്ടായിരുന്നു. അതെല്ലാം മറികടന്നാണ് ഇപ്പോഴത്തെ ഈ വിജയം – കുക്ക് പറഞ്ഞു.
ഓസ്ട്രേലിയ്ക്കെതിരെ 4-0ന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും കുക്ക് പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ ചില സമയങ്ങളില്‍ അംപയര്‍മാര്‍ മത്സരത്തിനപ്പുറം വികാരത്തിന് പ്രാധാന്യം കൊടുക്കുന്നുവെന്ന് കുക്ക് പറഞ്ഞു.
അതേസമയം 3-0 പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തില്‍ ഇംഗഌണ്ടിനെതിരെ മികച്ച വെല്ലുവിളിയുയര്‍ത്തി തിരിച്ചുവരാന്‍ സാധിച്ചെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.
ആദ്യ മൂന്ന് മത്സരങ്ങളെക്കാള്‍ ഒട്ടേറെ നല്ല വശങ്ങള് അവസാന മത്സരത്തില്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: