കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ബിജുവും സരിതയും കസ്റ്റഡിയിലിരിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചെന്ന് സൂചന.
എന്നാല്‍ ഇവരാരുമായാണ് ബന്ധപ്പെട്ടതെന്ന് വ്യക്തമല്ല. തലശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു പോലീസിന്റെ ഒത്താശയോടെ ഇവര്‍ ഫോണില്‍ സംസാരിച്ചത്.
ഇരുപതു മിനിറ്റോളമാണ് സരിത പോലീസ് കസ്റ്റഡിയില്‍ ഫോണില്‍ സംസാരിച്ചത്. മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ ചെയ്യുന്നതിന് ഇവര്‍ക്ക് അവസരം ലഭിച്ചതെന്ന കാര്യം തളിപ്പറമ്പ് ഡിവൈഎസ്പി സുദര്ശന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: