ഗുവാഹതി: ആസം പോലീസിന്റെ വെടിവയ്പ്പില്‍ 30 ഓളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ പോലീസ് സൂപ്രണ്ട് ദിംഗധാ ബോറയും മറ്റ് ഏഴ് പോലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി സില്ചാര് മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയോടെ കുപിതരായ ഒരു സംഘം ആളുകള്‍ വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറു നടത്തുകയും ചെയ്തതോടെയാണ് പോലീസ് ഇവര്‍ക്ക് നേരെ വെടിവയ്പ്പ് നടത്തിയത്.
ജില്ലയില്‍ ആകമാനം നടന്ന ആക്രമണത്തില്‍ റോങ്പൂരിലെ ആരാധനാലയങ്ങളെ ചുറ്റിപറ്റിയും ചില അനിഷ്ട സംഭവങ്ങള്‍ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: