കോട്ടയം: കര്‍ണ്ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ പീഡിപ്പിച്ചിരുന്നു എന്ന പ്രചാരണം പൊളിയുന്നു. ബിജെപി സര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ ഭരണത്തിലിരിക്കുന്നതു കൊണ്ടാണ് മദനിക്ക് ജ്യാമ്യം ലഭിക്കാത്തത് എന്ന മതതീവ്രവാദ സംഘടനകളുടെയും കോണ്‍ഗ്രസും സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെയും നിലപാടുകളും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ തെളിയിക്കുന്നത്.
കര്‍ണ്ണാടകയില്‍ ഇപ്പോള്‍ പൊലീസ് രാജാണ് നടക്കുന്നതെന്ന മദനിയുടെ ആരോപണവും മദനിക്ക് ജാമ്യം നല്കുന്നതില് കര്‍ണ്ണാടക സര്‍ക്കാരിന് റോള്‍ ഒന്നുമില്ലെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്ജിന്റെ പ്രഖ്യാപനവും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇന്നലെ ജന്മനാടായ ചിങ്ങവനത്ത് എത്തിയ കര്‍ണ്ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മദനിയുടെ ജാമ്യക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന് പ്രത്യേക റോളൊന്നുമില്ലെന്ന് വ്യക്തമാക്കിയത്. സര്‍ക്കാര്‍ മാറുന്നതനുസരിച്ച് നിലപാട് മാറ്റാനാവില്ല. കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന മദനിക്ക മതിയായ ചികിത്സ നല്കാന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചികിത്സ നിഷേധിച്ചതായി പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അതേപ്പറ്റി അന്വേഷിക്കും. കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ണ്ണാടക സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
2008 ലെ ബോംബ് സ്ഫോടന കേസിലാണ് മദനി ഇപ്പോള്‍ കര്‍ണ്ണാടകത്തിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ കാത്തുകഴിയുന്നത്. ബിജെപി സര്‍ക്കാരിന്റെ കാലത്താണ് മദനിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. മദനിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കുകയും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിട്ടും മതതീവ്രവാദ സംഘടനകള്‍ അടക്കമുള്ളവര്‍ മദനിയെ ബിജെപി സര്‍ക്കാര്‍ പീഢിപ്പിക്കുകയാണെന്നും ആരോപണവുമായി രംഗത്തെത്തിയിരുന്നു. നിരവധി തവണ കോടതിയിലും ഈ ആക്ഷേപം ഉന്നയിച്ചെങ്കിലും പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളുകയായിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും മദനിയുടെ കാര്യത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കാത്തത് മുന്‍ സര്‍ക്കാരിന്റെ ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ എല്ലാംതന്നെ നീതിയുക്തമായിരുന്നു എന്നതിന്റെ തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: