കൊച്ചി:ടാറ്റാ ടെലി സര്‍വ്വീസസിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ, ഈ ഓണക്കാലം കൂടുതല്‍ ഉത്സവഭരിതമാക്കാന്, കേരളത്തിലെ പുതിയ ജിഎസ്എം പ്രീ പേ വരിക്കാര്‍ക്കായി അത്യാകര്‍ഷകമായ രണ്ട് പുതിയ റീചാര്‍ജ്ജ് ഓഫറുകള്‍ അവതരിപ്പിച്ചിരിയ്ക്കുന്നു – ഭാരത്, നമ്മുടെ കേരളം. എസ്ടിഡി കോളുകള്‍ അധികമായി ഉപയോഗിയ്ക്കേണ്ടി വരുന്ന കസ്റ്റമേഴ്സിന് ഏറ്റവും അനുയോജ്യമായതാണ് 22 രൂപയുടെ ഭാരത് റീചാര്‍ജ്ജ് ഓഫര്‍. മുഴുവന്‍ സംസാര സമയം,30 പൈസ / മിനുറ്റ് (സെക്കന്റ് പള്‍സ്) നിരക്കില്‍ ഏതു മൊബെയില്‍ നെറ്റ് വര്‍ക്കിലേയ്ക്കും എസ്ടിഡി കോളുകള്‍, 1.2 പൈസ / സെക്കന്റ് നിരക്കില്‍ ഏതു മൊബെയില്‍ നെറ്റ് വര്‍ക്കിലേയ്ക്കും, ലോക്കല്‍ ലാന്റ് ലൈനുകളിലേയ്ക്കും ലോക്കല്‍ കോളുകള്‍ എന്നീ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകുന്നു. അതുപോലെ ലോക്കല്‍ കോളുകള്‍ കൂടുതലായി ഉപയോഗിയ്ക്കുന്ന കസ്റ്റമേഴ്സിന് അനുയോജ്യമായതാണ് 24 രൂപയുടെ നമ്മുടെ കേരളം റീചാര്‍ജ്ജ് ഓഫര്‍. മുഴുവന്‍ സംസാര സമയം, 10 പൈസ /മിനുറ്റ് (സെക്കന്റ് പള്‍സ്) നിരക്കില്‍ ടാറ്റാ-റ്റു-ടാറ്റാ ലോക്കല്‍ കോളുകള്‍, 30 പൈസ /മിനുറ്റ് (സെക്കന്റ് പള്‍സ്) നിരക്കില്‍ മറ്റു മൊബെയിലുകളിലേയ്ക്ക് ലോക്കല്‍ കോളുകള്‍, 1 പൈസ / സെക്കന്റ് നിരക്കില്‍ ലോക്കല്‍ ലാന്റ് ലൈന്‍, എസ്ടിഡി കോളുകള്‍ എന്നീ സേവനങ്ങള്‍ ഇതിലുടെ ഓഫര്‍ ചെയ്യുന്നു. റീചാര്‍ജ്ജ് ചെയ്യുന്ന ദിവസം മുതല്‍ 30 ദിവസത്തേയ്ക്കാണ് രണ്ട് ഓഫറുകളുടെയും വാലിഡിറ്റി. എല്ലാ ലോക്കല്‍, എസ്ടിഡി കോളുകള്‍ക്കും സെക്കന്റ് നിരക്കിലാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.
ഈ ഓണക്കാലത്ത്, കസ്റ്റമേഴ്സിന്റെ ആവശ്യങ്ങള്‍ക്കനുയോജ്യമായ സേവനങ്ങളാണ് ഭാരത്, നമ്മുടെ കേരളം എന്നീ രണ്ടു പുതിയ റീചാര്‍ജ്ജ് ഓഫറുകളിലൂടെ ഞങ്ങള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. കുറഞ്ഞ നിരക്കില്‍ അധിക ആനുകൂല്യങ്ങളും പ്രയോജനങ്ങളുമുള്ള സേവനങ്ങള്‍ കസ്റ്റമേഴ്സിന് നല്‍കാനാണ് ടാറ്റാ ഡോകോമോ എന്നും ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത് പുതിയ ഓഫറുകള്‍ അനൗണ്‍സ് ചെയ്തുകൊണ്ട് ടാറ്റാ ഡോകോമോ, തമിഴ്നാട് & കേരള സര്‍ക്കിള്‍സ്, മൊബിലിറ്റി ബിസിനസ്സ് യൂണിറ്റ്, ഹബ് ഹെഡ് രജന്‍ ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: