ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് നിര്‍മ്മാണരംഗത്ത് ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെ മേധാവി സ്റ്റീവ് ബോള്‍മര്‍ പടിയിറങ്ങി. അടുത്തവര്‍ഷം ബോള്‍മര്‍ പടിയിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചു. 1980ല്‍ മൈക്രോസോഫ്റ്റിലെത്തിയ ബോള്‍മര്‍ രണ്ടായിരത്തിലാണ് മേധാവിയായി ചുമതലയേറ്റത്.
കംപ്യൂട്ടര്‍ സോഫ്റ്റ്വെയര് രംഗത്തെ അധികായരെന്ന് കരുതിയിരുന്ന മൈക്രോസ്ഫ്റ്റിന് ഓഹരിയുടമകളില്‍ നിന്ന് നിരന്തരം വിമര്‍ശനം ഏറ്റുകൊണ്ടിരിക്കുന്നതിനിടയിലാണ് കമ്പനി സിഇഒ സ്റ്റീവ് ബോള്‍മര്‍ വിരമിക്കല്‍ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ കമ്പനിയിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് വിലയിരുത്തുന്നത്.
മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും മേധാവിയുമായിരുന്ന ബില്‍ ഗേറ്റ്സ് സ്ഥാനമൊഴിഞ്ഞതോടെയാണ് സ്റ്റീവ് ബോല്മര് കമ്പനിയുടെ തലപ്പത്ത് എത്തിയത്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പി, വിന്‍ഡോസ് 98 സീരീസ് എന്നിവ പുറത്തിറങ്ങിയത് ബോള്‍മറുടെ കാലഘട്ടത്തിലായിരുന്നു. സിഇഒ എന്ന നിലയില്‍ 13 വര്‍ഷം മൈക്രോസോഫ്റ്റില്‍ നിറഞ്ഞ് നിന്ന ശേഷമാണ് ബോല്മര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: