ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ജപ്പാനെ പിന്നിലാക്കി. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ജപ്പാനായിരുന്നു മൂന്നാം സ്ഥാനത്ത്. എന്നാല്‍ ഏറ്റവും പുതിയ സര്‍വേ കണക്കനുസരിച്ച് ഇന്ത്യ ജപ്പാനെ പിന്നിലാക്കിയെന്ന് ഡിജിറ്റല്‍ അനലറ്റിക്സ് സ്ഥാപനമായ കോംസ്കോര് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പ്രായം കുറഞ്ഞവരുടെ എണ്ണം അധികം ഇന്ത്യയിലാണ്.
2012 മാര്‍ച്ചു മാസത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍നിന്ന് എണ്ണം 31 ശതമാനം വര്‍ദ്ധിച്ച് 74 മില്യണ്‍ ആയിരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
എന്നാല്‍ ഈ കണക്ക് മുമ്പു പുറത്തുവന്ന കണക്കുകളേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സര്‍വേയില്‍ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും നെറ്റുപയോഗിക്കുന്നവരുടെ മാത്രം കണക്കാണ്. മൊബെയില്‍ നെറ്റുപയോക്താക്കളുടെ എണ്ണം പരിഗണിച്ചിട്ടില്ല.
ട്രായ്, ടെലികോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ,യുടെ കണക്കു പ്രകാരം 2013 മാര്‍ച്ച് 31 വരെ ഇന്ത്യയിലെ ഇന്റര്നെറ്റുപയോക്താക്കള് 164.81 മില്യണാണ്. ആ കണക്കില്‍ എട്ടു പേരില്‍ ഏഴുപേരും മൊബെയില്‍ ഫോണിലാണ് നെറ്റുപയോഗിക്കുന്നത്.
മുപ്പത്തഞ്ച് വയസില്‍ താഴെയുള്ളവരാണ് നെറ്റുപയോഗിക്കുന്ന പുരുഷന്മാരില് ഭൂരിപക്ഷവും. സ്ത്രീകള്‍ 35 നും 44 നും ഇടക്കു പ്രായമുള്ളവരാണ്. ഉപയോക്താക്കള്‍ സമയത്തില്‍ കാല്‍ഭാഗവും സോഷ്യല്‍ മീഡിയയിലാണു ചെലവിടുന്നത്. 23 ശതമാനം സമയം ഇ മെയില്‍ ചെക്കു ചെയ്യാനും വിനിയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: