നമ്മുടെ വസതി മോടിപിടിപ്പിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നത് നല്ല ആശയം തന്നെയാണ്. മരം കൊണ്ടുള്ള പുതിയ ക്യാബിനുകള്‍, കര്‍ടനുകള്‍, മനോഹരമായ ചിത്രപ്പണികള്‍ എന്നിവയൊക്കെ ആവുമ്പോള്‍ നിങ്ങളുടെ സ്വപ്നങ്ങള്ക്കനുസൃതമായ വീട് യാഥാര്‍ഥ്യമായിരിക്കും. അപ്പോള്‍ കസേരയില്‍ ചാരിക്കിടന്ന് സംതൃപ്തിയുടെ നെടുവീര്‍പ്പിടാന്‍ സാധ്യതയുണ്ട്. അപ്പോഴത്തെ ശ്വാസോച്ഛ്വാസം നിങ്ങള്‍ക്ക് ശരിക്കും അനുഭവപ്പെടുമെന്നാണ് നിപ്പോണ്‍ പെയിന്റ്സ് ഇന്ത്യ പ്രസിഡന്റും ഇന്ത്യന്‍ പെയിന്റ് അസോസിയേഷന് പ്രസിഡന്റുമായ രാമകാന്ത് വി. അകുല പറയുന്നത്. അതായത് അര്‍ബുദത്തിന് കാരണമായേക്കാവുന്നതും, മുക്കില്‍ ഇരച്ചുകയറുന്നതുമായ ഫോര്‍മാല്‍ഡിഹൈഡ് എന്ന വാതകമാവും നിങ്ങള്‍ ശ്വസിച്ചിരിക്കുക. വീട് മോടിപിടിപ്പിക്കാന്‍ നിങ്ങള്‍ ഉപയോഗിച്ച ക്യാബിനുകളും ഫര്ണിച്ചറുകളുമൊക്കെയാണ് ഫോര്‍മാല്‍ഡിഹൈഡിന്റെ ഉല്ഭവസ്ഥാനം.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഫോര്‍മാല്‍ഡിഹൈഡ് ശ്വസിച്ചാലുടനെ ശാരീരിക ബുദ്ധിമുട്ടനുഭവപ്പെടാന് സാധ്യതയുണ്ട്. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ളവര്‍ കാര്യമായി വിഷമിക്കും. കണ്ണില്‍ നിന്ന് വെള്ളം ഒഴുകല്‍, മൂക്കില്‍ ചൊറിച്ചില്‍, തൊണ്ടയില്‍ എരിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂക്ക് ചീറ്റല്‍, നെഞ്ചിടിച്ചില്‍, ചുമ, തൊലിതടിപ്പ് എന്നിവയും അനുഭവപ്പെടാം. ഇവയില്‍ ചില ലക്ഷണങ്ങള്‍ അലര്‍ജി, ജലദോഷം, പനി എന്നിവയുടേതിനോട് സാമ്യമുള്ളവയായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
മേല്പറഞ്ഞ അനുഭവങ്ങള്‍ വലിയ കാര്യമാക്കാനുള്ളവയല്ലെങ്കിലും കേന്ദ്ര ആരോഗ്യ വകുപ്പിന് കീഴിലുള്ള നാഷണല്‍ ടാക്സിക്കോളജി പ്രോഗ്രാം നടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമായത് രക്തം, നട്ടെല്ല്, തൊണ്ട എന്നിവയിലെ ക്യാന്‍സറിന് ഫോര്മാല്ഡ് ഹൈഡ് കാരണമാകുന്നു എന്നതാണ്. ശ്വസിച്ച ഉടനെ അര്‍ബുദം പിടിപെടില്ല. കുറേ നാള് തുടര്‍ച്ചയായ ശ്വാസിച്ചാല്‍ മാത്രമേ രോഗബാധയുണ്ടാവൂ.
വീട്ടിന് പുറത്ത് എന്ത് തരം വായുവാണ് ശ്വസിക്കാന്‍ ലഭിക്കുക എന്നത് നമ്മുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. പക്ഷെ ശുദ്ധവായു മുറികളിലേക്ക് ധാരാളമായി പ്രവഹിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തും മുറികളിലെ ഈര്പം നിയന്ത്രിച്ചും വീട്ടിനകത്ത് ഫോര്‍മാല്‍ഡിഹൈഡിന്റെ അളവ് കുറക്കാന്‍ നമുക്ക് കഴിയും. വാര്ണിഷുകളും പെയിന്റുകളും തെരഞ്ഞെടുക്കുമ്പോഴും ഫോര്‍മാല്‍ഡിഹൈഡ് കുറഞ്ഞവയാണെന്ന് ഉറപ്പുവരുത്തുകയും വേണം.
ചുരുക്കം ചില കമ്പനികള്‍ മാത്രം ബാഷ്പീകൃതമാവുന്ന കാര്‍ബണ്‍ മിശ്രിതങ്ങള്‍ വളരെ കുറച്ച് മാത്രം അടങ്ങുന്നതോ, തീരെ അടങ്ങാത്തതോ ആയ പെയിന്റുല്പന്നങ്ങള് ഉല്പാദിപ്പിക്കുന്നുണ്ട്. ഇവ വളരെ കുറച്ച് മാത്രം അളവില്‍ മാത്രമേ ഫോര്‍മാല്‍ഡിഹൈഡ് പുറത്ത് വിടുകയുള്ളൂ. ചില പെയിന്റുകള്‍ക്ക് വായുവില്‍ നിന്ന് ഫോര്‍മാല്‍ഡിഹൈഡ് വലിച്ചെടുത്ത് വെള്ളത്തുള്ളികളാക്കി മാറ്റാനും അതുവഴി വായുവിനെ ശുദ്ധികരിക്കാനുമുള്ള കഴിവുണ്ട്. വീട്ടിനകത്ത് പുകവലിക്കുന്നുണ്ടെങ്കില്‍, പ്രത്യേകിച്ചും ഇത്തരെ പെയിന്റുകള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: