മുംബൈ: മുംബൈയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. സലിം അന്‍സാരി, മുഹമ്മദ് കാസിം ബംഗാളി എന്നീ പ്രതികളാണ് ഇന്ന് പിടിയിലാത്. ദല്‍ഹി-ഹരിയാന അതിര്‍ത്തിക്കടുത്ത് വച്ചാണ് സലിം അന്‍സാരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞ് വയ്ക്കുകയും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താമെന്ന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തത് സലിം അന്‍സാരിയാണ്.
പെണ്‍കുട്ടിയോട് ഏറ്റവും കൂടുതല്‍ ക്രൂരത കാട്ടിയത് മുഹമ്മസ് കാസിം ബംഗാളിയാണ്. ഇയാള്‍ പെണ്‍കുട്ടിയെ രണ്ടു തവണ പീഡിപ്പിച്ചു. പിടികൂടിയ പ്രതികളില്‍ ഏറ്റവും മുതിര്‍ന്ന ആളും ഇയാളാണ്. ഞായറാഴ്ച വെളുപ്പിനാണ് കാസിം ബംഗാളിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചന്ദ് ഷെയ്ക്ക്, സിറാജ് റെഹ്മാന്, വിജയ് യാദവ് എന്നീ പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ പിടിയിലായ ചന്ദ് ഷെയ്ക്ക് എന്ന പ്രതിക്ക് 16 വയസ്സ് മാത്രമേ പ്രായമുളളൂ എന്നും അതിനാല്‍ ജുവനെയില്‍ കോടതിയില്‍ ഹാജരാക്കണം എന്നും ആവശ്യപ്പെട്ട് അയാളുടെ അമ്മുമ്മ രംഗത്ത് എത്തി. കുട്ടിയായതിനാല്‍ മാപ്പു നല്‍കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍, ഇയാളെ രണ്ട് വര്‍ഷം മുമ്പ് മോഷണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ 17 വയസുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇത് തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നും പൊലീസ് അറിയിച്ചു.
മധ്യ മുംബൈയിലെ പാറെല് മേഖലയിലുള്ള ശക്തി മില്ലില്വച്ചാണ് 23 വയസുകാരിയായ ഫോട്ടോ ജേണലിസ്റ്റ് കൂട്ടമാനഭംഗത്തിന് ഇരയായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി അപകടാവസ്ഥ തരണം ചെയ്തതാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് യുവതി ഇപ്പോഴും കഴിയുന്നത്.
കേസില്‍ പെട്ടെന്ന് ശിക്ഷ നടപ്പാക്കാനായി കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: