കാലടി: ശ്രീശങ്കരപാലം സഞ്ചാരയോഗ്യമാക്കണമെന്നും അദ്വൈത ഭൂമിയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആഗമാനന്ദസ്വാമി സ്മാരക സമിതിയുടെയും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റയും നേതൃത്വത്തില്‍ ശ്രീശങ്കരപാലത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രൊഫ.ടി.എന്‍.ശങ്കരപിള്ള ഉദ്ഘാടനം ചെയതു. പ്രൊഫ.പി.വി.പീതാംബരന് പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍ പ്രൊഫ.കെ.പി.സുനി, ഡോ.കെ.സി.ഗോപകുമാര്‍ പ്രൊഫ.എച്ച്.പത്മനാഭന്, കെ.പി.ശങ്കരന്, പി.കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: