കൊല്‍ക്കത്ത: രാജ്യത്ത് സാധന സേവന നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിനായി തര്‍ക്ക പരിഹാര സമിതിയ്ക്ക് രൂപം നല്‍കുമെന്ന് ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് പാര്‍ത്ഥസാരഥി ഷോം വ്യക്തമാക്കി. നിലവിലെ പരോക്ഷ നികുതിയ്ക്ക് പകരമായി ജിഎസ്ടി നടപ്പാക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അസോചം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷോം.
ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഗസ്റ്റ് ഏഴിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം പെട്രോള്‍, പുകയില ഉത്പന്നങ്ങള്‍, മദ്യം മുതലായവയേയും ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും പാനല്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള അധികാരം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഎസ്ടിയ്ക്ക് പുറമെ ഡയറക്ട് ടാകാസ് കോഡും (ഡിടിസി)ഏര്‍പ്പെടുത്തുന്നതിനാണ് കേന്ദ്രത്തിന്റെ നീക്കം. ഡിടിസി സംബന്ധിച്ച് കരട് രേഖ തയ്യാറാക്കി വിവിധ മന്ത്രാലയങ്ങള്‍ക്ക് കൈമാറിയതായും പാര്‍ത്ഥസാരഥി ഷോം പറഞ്ഞു. ഇത് സസൂക്ഷ്മം പഠിക്കുന്നതിനായി മന്ത്രാലയങ്ങള്‍ക്ക് നിശ്ചിത സമയം നല്‍കിയിട്ടുണ്ടെന്നും ഇതിന് ശേഷമായിരിക്കും പാര്‍ലമെന്റ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളുവെന്നും ഷോം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: