കൊച്ചി : പുതിയ ക്രോസ് പോളോ ഹാച്ച്ബാക്ക് ഫോക്സ് വാഗണ്‍ ഇന്ത്യ വിപണിയിലെത്തിച്ചു.7.75 ലക്ഷം രൂപ (ഡല്‍ഹി എക്സ് – ഷോറും) വിലയിട്ടിരിക്കുന്ന ക്രോസ് പോളോയുടേത് 1.2 ലിറ്റര്‍ ടിഡിഐ എഞ്ചിനും 5- സ്വീഡ് മാന്വല്‍ ഗിയര്‍ ബോക്സുമാണ്.
ഉയര്‍ന്നും താഴ്ന്നുമുള്ള ക്രോസ് ആയ മുന്‍ഭാഗം, പിന്‍ഭാഗത്തെ ബമ്പര്‍, കറുത്ത സൈഡ് ക്ലാഡിങ്, വീല്‍ ആര്‍ച്ച്, സില്‍വര്‍ പ്രിന്റഡ് മിറര്‍, റൂഫ് റയില്‍, 5- സ്പോക് അലോയ് ലിവോണ്‍ ടൈറ്റാനിയം ബ്ലാക് അപ്പോള്‍സ്റ്ററി എന്നിവയോടുകൂടിയ ക്രോസ് പോളോ ഉന്നതമായ ജര്‍മന്‍ എഞ്ചിനീയറിങ്ങിന്റെ മറ്റൊരു ഉദാഹരണമാണ്.
1.2 ലിറ്റര്‍ ടിഡിഐ എഞ്ചിന്റെ പരമാവധി കരുത്ത് 4200 ആര് പിഎമ്മില്‍ 75 പിഎസ്സും (55 കിലോവാട്ട്) പരമാവധി ടോര്‍ക് 2000 ആര്‍പിഎമ്മില്‍ 180 എന്‍എമ്മുമാണ്. ഫ്ലാഷ് റെഡ്, റിഫ്ലക്സ് സില്‍വര്‍. ഡീപ് ബ്ലാക് പേള്‍ എന്നീ നിറങ്ങളില്‍ ക്രോസ് പോളോ ലഭ്യമാണ്.
പൊടി കയറാതിരിക്കാന്‍ സംവിധാനമുള്ള ക്ലൈമട്രോണിക് എയര്‍ കണ്ടീഷണറാണ് ക്രോസ് പോളോയിലേത്. മള്‍ടി ഫംങ്ങ്ഷന്‍ സ്റ്റീയറിങ് വീല്‍, സ്പീഡ്-റിലേറ്റഡ് ഇലക്ട്രോണിക് പവര്‍ സ്റ്റീയറിങ്, റിയല്‍ പാര്‍കിങ് സെന്‍സര്‍ എന്നിവ ക്രോസ് പോളോയുടെ പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: