ന്യൂദല്‍ഹി: പണമിടപാടുകളെക്കുറിച്ചുള്ള എസ്എംഎസ് അലെര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ പണം ഈടാക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് എസ്എംഎസ് അലെര്‍ട്ടുകള്‍ക്ക് പണം ഈടാക്കുന്നത്.
കാനറ ബാങ്ക് എസ്എംഎസ് അലെര്‍ട്ടുകള്‍ക്ക് 100ന് മേലെയുള്ള തുക ഈടാക്കുമ്പോള്‍ മറ്റ് ബാങ്കുള്‍ വര്‍ഷം 60 രൂപയാണ് ഈ ഇനത്തില്‍ വര്‍ഷത്തില്‍ ഈടാക്കുന്നത്. അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ എസ്എംഎസ് അലെര്‍ട്ടിന് പണം ഈടാക്കുന്ന കാര്യം വെള്ളിയാഴ്ച്ച കേന്ദ്രധന മന്ത്രി പി ചിദംബരം പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. ഐഡിബിഐ, വിജയ തുടങ്ങിയ ബാങ്കുകള്‍ 2010ലും മറ്റ് ബാങ്കുകള്‍ ഈ വര്‍ഷവുമാണ് ഉപയോക്താവിന് എസ്എംഎസ് അലെര്‍ട്ട് സൗകര്യം നല്കിതുടങ്ങിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്എംഎസ് അലെര്‍ട്ടിലൂടെ ഐഡിബിഐ ബാങ്ക് ഒരു കോടിയിലേറെ രൂപയും വിജയ ബാങ്ക് 30 ലക്ഷം രൂപയും നേടിയതായും ചിദംബരം പാര്‍ലിമെന്റില്‍ പറഞ്ഞു. എല്ലാ പണമിടപാടുകള്‍ക്കും ഉപയോക്താവിന് എസ്എംഎസ് അലെര്‍ട്ട് അയക്കണമെന്ന് 2011 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.
എസ്എംഎസ് അലെര്‍ട്ടുകള്‍ക്ക് പണം ഈടാക്കുന്ന കാര്യം ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. എസ്എംഎസ് അലെര്‍ട്ടുകള്‍ക്ക് പണം ഈടാക്കുന്നത് തടയുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ചിദംബരം പാര്‍ലിമെന്റില്‍ വ്യക്തമാക്കി.
ചെക്ക് മടങ്ങിയവിവരം അറിയിക്കാനും, ശമ്പളത്തുക വരവ് വെക്കുമ്പോഴും ബാലന്‍സ് തുക വളരെകുറയുമ്പോഴും അറിയിക്കുന്ന സന്ദേശങ്ങള്‍ക്ക് മാത്രമാണ് പണം ഈടാക്കുന്നതെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് പറയുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ സ്വീകരിക്കാനും വേണ്ടെന്ന് വെക്കാനും സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: