ഹരാരെ: ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരത്തില്‍ പാക്കിസ്ഥാന് 25 റണ്‍സിന് സിംബാബ്വെയെ പരാജയപ്പെടുത്തി. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത സിംബാബ്വെക്കെതിരെ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്വെയുടെ ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സിന് അവസാനിച്ചു.
അഹമ്മദ് ഷെഹ്സാദിന്റെ മിന്നുന്ന പ്രകടനമാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. സ്കോര്‍ 14 ല്‍ എത്തിയപ്പോള്‍ നാസിര്‍ ജംഷെദ് (2) പുറത്തായി. ഹഫീസിനും (3) തിളങ്ങാനായില്ല.എന്നാല്‍ ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ മറുവശത്ത് ഷെഹ്സാദ് മികച്ച പ്രകടനം കാഴ്ചവെച്ചു. സൊഹൈബ് മഖ്സൂദ് (26), അഫ്രീദി (23) എന്നിവവരും തരക്കേടില്ലാത്ത പ്രകടനം നടത്തി. മഖ്സൂദ് 16 പന്തില്‍നിന്നാണ് 26 റണ്‍സ് എടുത്തത്. സിംബാബ്വെക്കുവേണ്ടി ചതാര രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ക്കുവേണ്ടി സിബാന്‍ഡയും (31) ബ്രണ്ടന്‍ ടെയ്ലറും (32) മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ റണ്‍സ് ഒഴുക്ക് തടയുന്നതില്‍ പാക്കിസ്ഥാന് വിജയിച്ചതോടെ ആതിഥേയര്‍ വെട്ടിലാവുകയായിരുന്നു. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന് 1-0 എന്ന നിലയില്‍ മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: