ന്യൂദല്‍ഹി: പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് എണ്ണക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഇടത് എംപി എം.പി. അച്യുതന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രിയുടെ മറുപടി. പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് വേണമോ എന്നായിരുന്നു ചോദ്യം. കേരളത്തില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന കാര്യവും എംപി രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്ബന്ധമില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനെന്നും ഈ നിലപാട് തുടരുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു. നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും രാജീവ് ശുക്ല അറിയിച്ചു.
ഗ്യാസ് സിലിണ്ടറിന് സബ്സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ആധാര്‍ കാര്‍ഡ് വിതരണം ഇനിയും പൂര്‍ത്തിയാകാത്തതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്യാസ് ഏജന്‍സികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അപേക്ഷിച്ച പലര്‍ക്കും ഇത്രയും നാള് കഴിഞ്ഞിട്ടും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും എം.പി. അച്യുതന് പറഞ്ഞു.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന സമയത്തും പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും കുട്ടികളുടെ സ്കൂള്‍ പ്രവേശന സമയത്തും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: