മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോദിയുടെ ജീവിതകഥ ബോളിവുഡില്‍ സിനിമയാകുന്നു. നിര്‍മാതാവും സംവിധായകനുമായ മിതേഷ് പട്ടേലാണ് ചിത്രമൊരുക്കുന്നത്. നമോയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മോദിയുടെ ജീവിതത്തിലൂടെയുളള പ്രയാണമാണ് തന്റെ സിനിമയെന്ന് പട്ടേല്‍ പറഞ്ഞു. ജനസമ്മതനായ നേതാവ് മികച്ച ഭരണാധികാരിയെന്നതു കൂടാതെ അദ്ദേഹത്തിന്റെ ബാല്യകാലത്തില്‍ തുടങ്ങിയുളള എല്ലാ ജീവിത മുഹൂര്‍ത്തങ്ങളും ദൃശ്യവത്കരിക്കും. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ കടന്നുവന്ന് ഗുജറാത്ത് മുഖ്യമന്ത്രി വരെ എത്തി നില്ക്കുന്ന മോദിയുടെ പ്രതിഭയെ പ്രത്യേകമായി പരാമര്‍ശിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് അനുബന്ധമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വന്‍ സാമ്പത്തികനേട്ടത്തോടെ വിജയിക്കാനാകുമെന്നാണ് ചലച്ചിത്രലോകത്തെ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: