മുംബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ സാധിക്കില്ലെന്ന് ആര്‍ബിഐയും. രാജ്യത്തേയ്ക്കുള്ള നിക്ഷേപം കുറഞ്ഞതും ആഗോള സാമ്പത്തിക മാന്ദ്യവുമാണ് വളര്ച്ചയ്ക്ക്തടസ്സം സൃഷ്ടിക്കുന്ന പ്രധാന ഘടകങ്ങള്‍. സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഭാവിയില്‍ വളര്‍ച്ച മെച്ചപ്പെടുത്തുമെന്നും ആര് ബി ഐ പറയുന്നു.
വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നിലനില്‍ക്കുകയാണെന്ന് ആര് ബി ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആര് ബി ഐ യു ജൂലൈ മാസത്തിലെ ധനവായ്പാ നയ അവലോകനത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 5.5 ശതമാനമായിരിക്കുമെന്ന് പുതുക്കി നിശ്ചയിച്ചിരുന്നു. മെയ് മാസത്തിലെ അവലോകനത്തില്‍ കണക്കാക്കിയിരുന്നത് 5.7 ശതമാനമായിരുന്നു.
അതേസമയം വിതരണത്തിലെ സ്തംഭനാവസ്ഥ ഒഴിവാക്കുകയും സ്ഥിരത നിലനിര്‍ത്തുകയും പരിഷ്കണ നടപടികള്‍ നടപ്പിലാക്കുന്നതിലൂടെയും 2014 സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. ധനകമ്മി ജിഡിപിയുടെ 4.8 ശതമാനത്തിലെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഓഹരി വിറ്റഴിക്കലിലൂടെ ഉയര്‍ന്ന വരുമാനം, നികുതി വരുമാനം, സബ്സിഡി ചെലവുകള്‍ കുറയ്ക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിപണി അന്തരീക്ഷം അനുകൂലമല്ലാത്തതിനാല്‍ ഓഹരി വിറ്റഴിക്കലിലൂടെ വരുമാനം ഉയര്‍ത്തുകയെന്നത് പ്രയാസകരമാണെന്നും ആര് ബി ഐ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: