ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ലാംസി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വന്‍തീപിടുത്തത്തില്‍ രണ്ടരകോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികനിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്സും പോലീസും പറഞ്ഞു.
നാലു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. ഒന്നാം നിലയില്‍ ഒരു ഭാഗത്ത് വസ്ത്രശേഖരവും മറ്റ് ഭാഗങ്ങളില്‍ നിത്യോപയോഗസാധനങ്ങളും ഒരുഗ്രാം സ്വര്‍ണത്തിലുള്ള ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടു നിലകളിലും വസ്ത്രശേഖരവും നാലാം നിലയില്‍ ഗോഡൗണുമാണ്. ഒന്നാം നിലയിലുള്ള വസ്ത്രശേഖരം മുഴുവനായും മറ്റ് സാധനങ്ങള്‍ ഭാഗികമായും അഗ്നിക്കിരയായി.
പുലര്‍ച്ചെ 5.30ന് നാലാം നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് നാട്ടുകാരെയും പോലീസിനെയും മറ്റും വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും ചുമട്ടുതൊഴിലാളികളും പോലീസും ചേര്‍ന്ന് കടയുടെ പൂട്ട് തകര്‍ത്ത് ഷട്ടര്‍ തുറന്നുവെങ്കിലും തീ ആളിപ്പടരുകയായിരുന്നു. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളില്‍ നിന്നും നാലു യൂണിറ്റ് ഫയര്‍ഫോഴ്സും പോലീസുകാരും നാട്ടുകാരും നന്നെ പണിപ്പെട്ടാണ് രാവിലെ 8.30 തോടുകൂടി തീ പൂര്‍ണമായും അണച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ക്ക് സാരമായ പൊള്ളലേറ്റു. നാലു നിലകളിലും ചില്ലുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഓണവ്യാപാരം ലക്ഷ്യമിട്ട് വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കൂടുതലായി ശേഖരിച്ചുവെച്ചത് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടി.
നാലു നിലകളിലെയും സാധനങ്ങള്‍ക്ക് ചൂടും പുകയുമേറ്റ് പൂര്‍ണമായോ ഭാഗീകമായോ നാശം സം?വിച്ചിട്ടുണ്ട്. മറ്റ് നിലകളിലേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓച്ചിറ ഞക്കനാല്‍ ചെക്കാട്ട് തുഷാരയില്‍ സുധാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്. ഓച്ചിറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: