മുംബൈ: രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടം. രാവിലെ നില അല്പം മെച്ചപ്പെടുത്തി വിനിമയം തുടങ്ങിയ രൂപ പിന്നീട് താഴേയ്ക്ക് പോയി. ഇപ്പോള്‍ 64.70 രൂപയിലാണ് വിനിമയം നടക്കുന്നത്. റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ ബാങ്കുകള്‍ക്ക് നല്കുന്നതിനാല് വൈകുന്നേരത്തോടെ രൂപ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണുള്ളത്.
രാവിലെ 64.30 എന്ന നിലയിലാണ് വിനിമയം നടന്നത്. ഇന്നലെ ഒരു ഡോളറിനു 65.56 രൂപവരെ താണശേഷം രൂപ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെത്തുടര്‍ന്ന് തിരിച്ചു കയറി. ഡോളറിന് 64.55 എന്ന നിരക്കിലാണ് വിനിമയം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: