ലഖ്നൗ: അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണത്തിനായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രഥയാത്ര തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ 12 ജില്ലകലില്‍ 144 അനുസരിച്ചുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 ദിവസം നീണ്ടുനില്‍ക്കുന്ന വിഎച്ച്പിയുടെ ചൗരസായി കോസി പരിക്രമയാത്രയ്ക്കാണ് സര്‍ക്കാര്‍ വ്യാഴാഴ്ച നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ സംസ്ഥാനത്തെമ്പാടും സുരക്ഷയും കര്‍ശനമാക്കി. ദ്രുതകര്‍മസേനയുടെ പത്ത് കമ്പനിയെയും പിഎസിയുടെ 12 കമ്പനിയെയും വിന്യസിച്ചിട്ടുണ്ട്.
എന്നാല്‍ പ്രഖ്യാപിച്ച യാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ല. ആഗസ്റ്റ് 25ന് അയോധ്യയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഫൈസാബാദ്, ബാരാബംഗി, ഗോണ്ട, അംബേദ്കര്‍നഗര്‍, ബസ്തി, ബഹറൈച്ച് തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ച് സപ്തംബര്‍ 13ന് അവസാനിക്കും. സമാധാനപരമായി നടക്കുന്ന യാത്രയ്ക്കു നേരെ സംഘട്ടനാത്മക സമീപനം സ്വീകരിക്കുന്നതിന് പകരം കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ ലക്ഷ്മീ കാന്ത് വാജ്പേയി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: