മരട്: സമുദായങ്ങളും മതങ്ങളും തമ്മിലുള്ള ഭേദചിന്തകളെക്കാള് രൂക്ഷമാണ് മതസമുദായങ്ങള്ക്കുള്ളിലുള്ള ഭേദചിന്തകളെന്നും എല്ലാഭേദചിന്തകള്ക്കും അറുതിവരുത്തുവാനുള്ള ഒരു യഥാര്‍ത്ഥ അദ്വൈതിയുടെ ശ്രമമാണ് ഗുരുദേവന് നടത്തിയതെന്നും പി.എസ്.സി.ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു. മരട് സൗത്ത് എസ്എന്‍ഡിപി ശാഖയില്‍ ഗുരുജയന്തി സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് ടി.കെ.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ എം.ഡി.അഭിലാഷ് ഗുരുദേവ പാരായണമാസം ഉദ്ഘാടനം ചെയ്തു. ഡോ.ജോയ്, ഇന്ദു അജിത്, രാജേഷ് ടി.ആര്, അര്‍ച്ചന അരുള്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ശാഖാസെക്രട്ടറി പി.എസ്.സജീവ് സ്വാഗതവും, പി.കെ.സുന്ദരന്‍ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ഘോഷയാത്രയില്‍ വാദ്യമേളങ്ങളും, നാടന്‍ കലാരൂപങ്ങളും, നിശ്ചലദൃശ്യങ്ങളും, ആയിരത്തിലധികം ഗുരുഭക്തരും അണിനിരന്നു. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും നടന്നു.
കോതമംഗലം:കോതമംഗലം താലൂക്കില്‍ വിപുലമായിപരിപാടികളോടെ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. കോതമംഗലം ടൗണ്ശാഖ, പിണ്ടി മന, വാരപ്പെട്ടി, ഇളങ്ങവം, പാലമറ്റം, കോട്ടപ്പടി എന്നിവിടങ്ങളില്‍ ആഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയും കുടുംബസംഗമം, വിവിധ കലാ കായിക മത്സരങ്ങള്‍ എന്നിവയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: