ദുബായ്: വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഫ്ലാറ്റ് ടിവിയ്ക്ക് കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തിയതോടെ വലഞ്ഞത് പാവം യുഎഇയിലെ ഇലക്ട്രോണിക്സ് ഉപകരണ വ്യാപാരികളാണ്. രൂപയുടെ വിലയിടിവ് തടയുന്നതിന്റെ ഭാഗമായിട്ടാണ് വിദേശത്തു നിന്നും കൊണ്ടുവരുന്ന ഫ്ലാറ്റ് സ്ക്രീന്‍ ടിവിയ്ക്ക് 36.05 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് യുഎഇയില്‍ ഫ്ലാറ്റ് ടിവി വില്പനയില് 20 ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്.
യുഎഇയില്ഏകദേശം 85,000 ടിവി സെറ്റുകളാണ് പ്രതിമാസം വിറ്റുപോകുന്നത്. ഇതില്‍ ഏകദേശം 20,000 യൂണിറ്റാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഈ മാസം 26 മുതല്‍ വിദേശത്തുനിന്നും എല്‍സിഡി, എല്‍ഇഡി ടിവികള്‍ കൊണ്ടുവരുന്നതിന് നികുതി നല്‍കേണ്ടി വരും. 35,000 രൂപയുടെ നികുതി രഹിത ബാഗേജ് അലവന്‍സിന്റെ ഭാഗമായി നേരത്തെ വിദേശത്തുനിന്നുള്ള വിമാന യാത്രക്കാര്‍ക്ക് സ്വന്തം ഉപയോഗത്തിനായി ഒരു ഫ്ലാറ്റ് ടിവി കൊണ്ടുവരാന്‍ നിലവില്‍ അനുമതി ഉണ്ടായിരുന്നു. ദുബായ്, തായ്ലന്റ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യാക്കാര്‍ കൂടുതലും ഫ്ലാറ്റ് ടിവി നാട്ടിലേക്ക് എത്തിക്കുന്നത്.
തായ്ലന്റില് 32 ഇഞ്ചിന്റെ ടിവി സെറ്റിന് ചെലവാകുന്നത് 18,000 രൂപയാണെങ്കില്‍ ഇന്ത്യയിലെ വില 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിലാണ്.
തായ്ലന്റില് നിന്നും ദുബായ്യില് നിന്നു ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന ടിവി സെറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്ധനവാണുള്ളതെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: