ന്യൂദല്‍ഹി: തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മന്ത്രി കമല്‍നാഥ് ലോക്സഭയില്‍ അവതരിപ്പിച്ചു. ഏഴ് കോണ്‍ഗ്രസ് അംഗങ്ങളേയും നാല് ടിഡിപി അംഗങ്ങളേയും സസ്പെന്റ് ചെയ്യണമെന്നാണ് ആവശ്യം.
സെപ്റ്റംബര്‍ അഞ്ച് വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന പ്രമേയം ആവശ്യപ്പെടുന്നു. അതേസമയം പ്രമേയത്തിനെതിരെ ബിജെപി രംഗത്തെത്തി. പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഐക്യ ആന്ധ്രാ വാദത്തിന് തങ്ങള്‍ അനുകൂലമാണെന്നും തെലുങ്കാന വിഭജനം ഇപ്പോള്‍ വേണോ എന്നതിനെക്കുറിച്ചു പുനര്‍വിചിന്തനം വേണമെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് സഭയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സെപ്റ്റംബര്‍ അഞ്ച് വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: