മുംബൈ: തുടര്‍ച്ചയായ പത്താം ദിവസവും രൂപയുടെ മൂല്യ തകര്‍ച്ച ആശങ്ക ഉണര്‍ത്തുന്നു. ഡോളറിനെതിരെ ഇന്നലെ 64.52 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 340 പോയിന്റ് താഴ്ചയിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന തകര്‍ച്ച വാണിജ്യ, വ്യവസായ മേഖലയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഫണ്ടുകള്‍ വിപണിയില്‍നിന്ന് ബോണ്ടുകള്‍ പിന്‍വലിക്കുന്നതും തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു.ഇന്നലെ മാത്രം ആയിരംകോടി രൂപയുടെ വിദേശ നിക്ഷേപമാണ് വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടത്.ഡോളറിന് മൂല്യം വര്‍ദ്ധിപ്പിക്കാനായി അമേരിക്കസ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായും സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐടിസി, റിലയന്‍സ് തുടങ്ങിയ വന്‍കിട കമ്പനികളെല്ലാം ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഭെല്‍, എച്ച്ഡിഎഫ്സി തുടങ്ങിയവ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എണ്ണ, ഗ്യാസ്, ഇരുമ്പുരുക്ക് തുടങ്ങിയ മേഖലകളെയാണ് രൂപയുടെ മൂല്യത്തകര്‍ച്ച ഏറ്റവും പെട്ടെന്ന് ബാധിക്കുക.
ഇറക്കുമതി ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിലും ഇത് വന്‍വര്‍ധനവിന് ഇടയാക്കും. മാര്‍ക്കറ്റില്‍ ഇടപെടാനുള്ള റിസര്‍വ് ബാങ്കിെന്റ നീക്കവും ഫലം കണ്ടിട്ടില്ല. അതേ സമയം രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കരുതല്‍ വിദേശ നാണ്യ ശേഖരം ഉപയോഗിക്കുന്നതും അന്താരാഷ്ട്ര വ്യാപാര രംഗത്ത് രാജ്യത്തിന്റെ നില പരുങ്ങലിലാക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: