ന്യൂദല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര വ്യാജ ചെക്കുകളുപയോഗിച്ചാണ് അനധികൃതമായി ഭൂമി വാങ്ങിയതെന്ന് റിപ്പോര്‍ട്ട്. റോബര്‍ട്ട് വധേരയുടെയും റിയല്‍ എസ്റ്റേറ്റ് ഭീമന് ഡിഎല്‍എഫിന്റെയും രേഖകള്‍ സഹിതം ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിഎന്‍എന്‍-ഐബിഎന്‍ ആണ്. കുപ്രസിദ്ധിയാര്‍ജിച്ച ഭൂമി ഇടപാടിനെക്കുറിച്ച് ഹരിയാനയിലെ ഐഎഎസ് ഉദ്യോഗസ്ഥന് അശോക് കെംകെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടുപുറകെയാണ് ഇതും പുറത്തായിരിക്കുന്നത്.
ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്നും തന്റെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റിയെന്ന സ്ഥാപനം വഴി 2008 ഫെബ്രുവരിയില്‍ 3.5 ഏക്കര്‍ ഭൂമി വധേര വ്യാജ ചെക്കുപയോഗിച്ച് വാങ്ങിയെന്നാണ് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. വധേരയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വഴി കോര്പ്പറേഷന് ബാങ്കിന്റെ ന്യൂദല്‍ഹി ശാഖയിലെ 607251 നമ്പരിലുള്ള ചെക്കുപയോഗിച്ച് 7.5 കോടി രൂപ നല്‍കിയെന്നും വാര്‍ത്തയില്‍ പറയുന്നു. 2008 ഫെബ്രുവരി 12ന് ഹരിയാന് സര്‍ക്കാര്‍ ഇതിന്റെ വില്‍പ്പന കരാര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്നും 3.5 ഏക്കര്‍ ഭൂമി സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് വില്ക്കാമെന്നായിരുന്നു കരാറില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഈ ചെക്ക് സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെതല്ലെന്നും വധേരയുടെ മറ്റൊരു കമ്പനിയായ കോര്പ്പറേഷന് ബാങ്കില്‍ തന്നെ അക്കൗണ്ടുള്ള സ്കൈ ലൈറ്റ് റിയാലിറ്റിയുടെതാണെന്നും വാര്‍ത്തയില്‍ പറയുന്നു. കൂടാതെ ആറുമാസത്തിന് ശേഷം 7.95 കോടി രൂപ 2008 ആഗസ്റ്റ് ഒമ്പതിന് 978951 എന്ന ചെക്ക് നമ്പരിലൂടെ നല്‍കിയിട്ടുണ്ട്. ഇതിന്റെ അക്കൗണ്ടും കോര്പ്പറേഷന് ബാങ്കില്‍ തന്നെയാണുള്ളത്. ഓംകാരേശ്വറിനാണ് സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ഈ ചെക്ക് നല്‍കിയിരിക്കുന്നത്. പണം നല്‍കിയിരിക്കുന്നത് ഡിഎല്‍എഫില്‍ നിന്നും അഡ്വാന്‍സ് ലഭിച്ച ശേഷമാണെന്നാണ് കെംകയുടെ റിപ്പോര്‍ട്ട്. ഇത് ബിനാമി ഇടപാടാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വധേരയ്ക്ക് വായ്പ അനുവദിച്ചെന്ന വാദം കോര്പ്പറേഷന് ബാങ്ക് അധികൃതര്‍ നിഷേധിക്കുന്നുമുണ്ട്.
ഈ റിപ്പോര്‍ട്ടിന് ആധാരമായിരിക്കുന്ന രേഖകളൊന്നും തങ്ങളുടെ പക്കലില്ലെന്നും വധേരയ്ക്ക് വായ്പ നല്കിയിട്ടുണ്ടെങ്കില് അത് സമ്മതിക്കുന്നതിന് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബാങ്കിന്റെ നിലപാട്. വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ വധേരയുടെ കമ്പനി വായ്പ എടുത്തതായി രേഖപ്പെടുത്തിയിട്ടുമില്ല. ഇതുസംബന്ധിച്ച് എന്തോ ആശയക്കുഴപ്പമുണ്ടെന്ന് കോര്പ്പറേഷന് ബാങ്ക് ചെയര്മാന് അജയ് കുമാര്‍ 2012 ഒക്ടോബറില്‍ തന്നെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: