ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ലില്‍ ഏഴ് ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാര്‍വത്രിക റേഷന്‍ എന്ന ഇടതുപക്ഷ ഭേദഗതി സര്‍ക്കാര്‍ തള്ളി. ഇത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിഗമനം. ബില്ലിന് നൂറോളം ഭേദഗതികളാണ് വിവിധ കക്ഷികള്‍ നല്‍കിയത്.
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വിഹിതം എ.പി.എല്‍ വിലയ്ക്ക് നല്‍കാനും മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ബിസ്ക്കറ്റ് മാറ്റി പാചകം ചെയ്ത ഭക്ഷണം നല്‍കാനും ഭേദഗതി കൊണ്ടുവരും. ബഹളത്തിനിടെ ബില്ല് ലോക്സഭയില്‍ പാസാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് തീരുമാനം.
ബില്ല് പാസായില്ലെങ്കിലും ഓര്‍ഡിനന്‍സ് നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അടുത്ത രണ്ട് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: