ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ കാണാതായത് 2004ന് മുമ്പുള്ള ഫയലുകളാണെന്ന കല്‍ക്കരി മന്ത്രിയുടെ പ്രസ്താവന സി.ബി.ഐ തള്ളി. എണ്‍പതോളം കല്‍ക്കരിപാടങ്ങള്‍ അനുവദിച്ച 1997 മുതല്‍ 2009 വരെയുള്ള 157 നിര്‍ണായക ഫയലുകളാണ് നഷ്ടമായതെന്ന് സി.ബി.ഐ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 257 ഫയലുകളാണ് സി.ബി.ഐ കല്‍ക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നത്.
നഷ്ടമായ ഫയലുകള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിച്ചു. എന്നാല്‍ ഫയലുകള്‍ നഷ്ടമായ വിവരം കല്‍ക്കരി മന്ത്രാലയം ഇതുവരെയും ഔദ്യോഗികമായി സി.ബി.ഐയെ അറിയിച്ചിട്ടില്ല അറിയിപ്പ് കിട്ടിയ ശേഷം തുടര്‍ നടപടികളെക്കുറിച്ച് സി.ബി.ഐ ആലോചിക്കും. 1993 മുതല്‍ 2004 വരെയുള്ള ചില ഫയലുകള്‍ കാണാതായി എന്നാണ് കല്‍ക്കരി മന്ത്രി പറഞ്ഞിരുന്നത്.
ഈ മാസം 27ന് കല്‍ക്കരി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും. ഫയലുകള്‍ കാണാതായതില്‍ ബി.ജെ.പി പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: