ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ വന്‍ സ്ഫോടകശേഖരം പിടികൂടി. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഐഇഡി ചിപ്പുകള്‍ ഉള്‍പ്പെടെ നൂറു ടണ്‍ വസ്തുക്കളാണു കണ്ടെത്തിയത്. ഭീകരരെന്ന് സംശയിക്കുന്ന പത്തോളം പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുകയാണ്.
ഈ വര്‍ഷമാദ്യം ക്വറ്റയിലുണ്ടായ രണ്ടു ആക്രമണത്തില്‍ 120 പേര് മരിച്ചിരുന്നു. ഈ സ്ഫോടനത്തിന് ഉപയോഗിച്ച അതേ സ്ഫോടകവസ്തുക്കളാണ് ഇവിടെ നിന്നു കണ്ടെത്തിയതെന്നു അധികൃതര്‍ അറിയിച്ചു. പതിനഞ്ചു ടണ്‍ പൊട്ടാസ്യം നൈട്രേറ്റുമായി പോയ ട്രക്ക് പിടിച്ചെടുത്തതോടെയാണ് വെയര്‍ഹൗസ് റെയ്ഡ് ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. സ്ഫോടകവസ്തുക്കള്‍ ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സ്ഫോടക വസ്തുക്കള്‍ ഏതെങ്കിലും ഭീകര സംഘടന സംഭരിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: