പ്രാചീന കേരളത്തില്‍ കൗളാചാരപ്രകാരമുള്ള പൂജാസമ്പ്രദായങ്ങള്‍ അനുഷ്ഠിച്ചിരുന്ന ചാത്തന് കാവുകളാണ് ഭാഷാവ്യതിയാനത്തിലൂടെയും കാലത്തിന്റെ മാറ്റത്തിലൂടെയും ശാസ്ത്രക്ഷേത്രങ്ങളായതത്രേ. മണ്ഡലവ്രതാരംഭത്തില് സമാപനത്തില്‍ ശബരിമലയില്‍ നടത്തുന്ന ഗുരുതിപൂജ ഗോത്രവര്‍ഗ്ഗ പൂജാസമ്പ്രദായത്തെയാണ് അനുസ്മരിപ്പിക്കുന്നത്.
പരമശിവന് വിഷ്ണു ഭഗവാനില്‍ പിറന്ന ശാസ്താവിന്റെ അവതാരമായി ഭക്തര്‍ വിശ്വസിക്കുന്ന അയ്യപ്പന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം വനത്തിനുള്ളിലാണ് – കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, അയ്യപ്പന്‍കോവില്‍, ശബരിമല. ശാസ്താവിനേയും ചാത്തനേയും അയ്യപ്പനേയും ഒന്നായി കണ്ടിരുന്നുവെന്നതിന് തെളിവാണ് കന്യാകുമാരിയിലെ ഗുഹാക്ഷേത്രത്തില്‍ കാണുന്ന രാജരാജചോഴന്റെ എ.ഡി.1167 ലെ ശിലാശാസനം. അയ്യപ്പന് വേദിയചാത്തന് കോവില്‍ എന്നാണ് ശാസനത്തില്‍ പറഞ്ഞിരിക്കുന്നത്. കുക്ഷി ശാസ്താവെന്നാണ് മറ്റൊരുപേര്.
തൃപ്രയാര്‍ ശ്രീമാമസ്വാമി ആറാട്ടുപുഴ പൂരദിവസം വാദ്യമേളങ്ങളോടെ പറയെടുപ്പിനായി കുട്ടിച്ചാത്തന്‍കാവില്‍ എഴുന്നള്ളും. തേവര് ആറാട്ടുപുഴദേവമേളയില് നെടുനായകത്വം വഹിച്ച് പിറ്റേ ദിവസം തിരിച്ചു വരും വരെ വിഷ്ണുമായ തൃപ്രയാറില്‍ സാന്നിദ്ധ്യം കൊണ്ടു നില്ക്കുന്നതായാണ് വിശ്വാസം. കാനാടികുട്ടി ചാത്തന് കാവിലെ പറയെടുപ്പുകഴിഞ്ഞ് ശ്രീരാമസ്വാമി തൃപ്രയാറില്‍ തിരിച്ചെത്തും വരെ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്താറില്ല.
കാനാടികാവിലെ തിറമഹോത്സവത്തിന്റെ ആരംഭം കുറിക്കുന്നതും തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നാണ്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന കാവടിയാട്ടം കാനാടികാവിലെത്തി അഭിഷേകം കഴിഞ്ഞാല്‍ തിറവെള്ളാട്ടുമഹോത്സവത്തിന്റെ ആരംഭമായി. കാനാടികാവിലെ തിറവെള്ളാട്ടു മഹോത്സവം മധ്യ കേരളത്തിലെ പ്രധാന ഉത്സവമാണ്.
തറവാടിന്റെ ഇപ്പോഴത്തെ കാരണവരും കാനാടികാവിലെ മഠാധിപതിയും ഡോ.വിഷ്ണുഭാരതീയസ്വാമിയാണ്. ദുഃഖങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പ്രതിസന്ധിക്കും പരിഹാരം തേടി ഭക്തര്‍ കാനാടികാവിലെത്തുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിന് കിഴക്കുമാറി മൂന്നുകിലോമീറ്റര്‍ അകലെ പെരിങ്ങോട്ടുകര ഗ്രാമത്തിലാണ് കാനാടികാവ്.
-വേണുഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: