അഹമ്മദാബാദ്: രൂപയുടെ മൂല്യമിടിയുന്നതിലല്ല കസേര സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന് താത്പര്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്ച്ചയിലോ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലോ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് മാസമായി രൂപയുടെ വില കുത്തനെ താഴുകയാണെന്നും എന്നാല്‍ ഈ മാസങ്ങളിലൊന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ നിരക്ക് ഇത്തരത്തില്‍ താഴേക്ക് പോയാല്‍ ഈ സന്ദര്‍ഭം മുതലാക്കി മറ്റ് രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്നും മോദി ഓര്‍മ്മിപ്പിച്ചു.
ഇത്തരത്തിലൊരു സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് രാജ്യം ഒരിക്കലും ചിന്തിക്കാന്‍പോലും പാടില്ല. ഈ സാഹചര്യത്തില്‍ വേണ്ടത്ര ദിശാബോധമുണ്ടായില്ലെങ്കില് പ്രതീക്ഷ അസ്തമിക്കുകയ്ള്ളു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കുന്ന ഒരു നടപടിയും ഇതുവരെ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മൂന്ന് മാസത്തിലൊരിക്കല്‍ വിലക്കുറവിനെക്കുറിച്ചും പണപ്പെരുപ്പം നിയന്ത്രണണവിധേയമാകുന്നതിനെക്കുറിച്ചും കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ഇക്കാര്യം സംഭവിച്ചിട്ടില്ലെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷന്‍ കൂടിയായ നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: