ന്യൂദല്‍ഹി: വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കുയരാന്‍ യോഗ്യനാണെന്ന് ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഹ്ലിയില് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും നല്ല കാര്യം അദ്ദേഹം കൂടുതല്‍ പ്രകടനാത്മക കൈവരിച്ചു എന്നതാണ്. അത് ക്യാപ്റ്റനെന്ന നിലയ്ക്ക് വലിയ സഹായം ചെയ്യും. തന്റെ കളിയോടുള്ള അദ്ദേഹത്തിന്റെ സമീപനവും കളിക്കളത്തില്‍ ഫീല്‍ഡിംഗ് കൈകാര്യം ചെയ്യുന്നതിലും മാറ്റം വന്നിട്ടുണ്ട്. ടീമിനെ നയിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്. അത് സിംബാബ്വെയില് പ്രകടമാവുകയും ചെയ്തു. തിങ്കളാഴ്ച നടന്ന പ്രോത്സാഹന ചടങ്ങില്‍ സംസാരിക്കവെ ധോണി പറഞ്ഞു.
മുന്‍നിര താരങ്ങളായ വീരേണ്ടര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്, യുവരാജ് സിംഗ്, ധോണി എന്നിവരില്ലാതെയാണ് ടീം സിംബാബ്വെയില് വെന്നിക്കൊടി പാറിച്ചത്. ഉള്ള ടീമംഗങ്ങള്ക്കാകട്ടെ ഫീല്‍ഡിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വേണ്ടത്ര പരിചയമോ അനുഭവസമ്പത്തോ ഇല്ലായിരുന്നു താനും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ യുവതാരം ടീമിനെ വിജയത്തിലെത്തിച്ചത്.
ഒരാള്‍ ആരോഗ്യവാനാണെങ്കില്‍ പ്രായം 40-42 എന്നത് കാര്യമാക്കാനില്ല. ചെറുപ്പക്കാരെ മാത്രമേ താന്‍ ടീമിലുള്ക്കൊള്ളിക്കുന്നുള്ളൂ എന്ന ആരോപണത്തോട് യോജിക്കുന്നില്ല. കഴിവിനെ മുന്‍നിര്‍ത്തിയുള്ള കളിയാണ് ക്രിക്കറ്റ്. അങ്ങനെ നോക്കുമ്പോള്‍ ഒരു കളിക്കാരന് എല്ലാ കളിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റുന്ന മേഖല ഫീല്‍ഡിംഗാണ്. നല്ല ഫീല്‍ഡിംഗ് കാഴ്ചവയ്ക്കണമെങ്കില്‍ താരത്തിന് മികച്ച ആരോഗ്യം വേണം. റണ്‍സ് വിട്ടുകൊടുക്കാതെ തടയുന്ന ശരാശരിക്ക് താഴെപ്പോകാത്ത കളിക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ താന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
കഴിവ് പ്രകടിപ്പിക്കാനും സമ്മര്‍ദം അതിജീവിക്കാനും കഴിയുന്ന താരം പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ നേടും. അത്തരക്കാര്‍ക്ക് നല്ല അവസരങ്ങളും ലഭിക്കും. എന്നാല്‍ ഈ കളിക്കാര്‍ ഓരോരുത്തരും തങ്ങളുടെ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിനെ ന്യായീകരിക്കും വിധം പ്രകടനം കാഴ്ചവയ്ക്കണം, ധോണി പറഞ്ഞു.
ചെറിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വയ്ക്കുന്ന താരമാണ് ധോണി. അതിനാല്‍ നവംബറില്‍ നടക്കാന്‍ പോകുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കാള് പ്രധാന്യം ഓസ്ട്രേലിയന്‍ പര്യടനത്തിന് ധോണി കല്പിക്കുന്നു. സ്വദേശത്ത് അവര്‍ക്കെതിരെ ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്ടീം മികച്ച പ്രകടനമല്ല നടത്തിയത്. ഇത് പരിഹരിക്കണം. കാലാവസ്ഥ പ്രധാനഘടകമാകുകയും ടോസിന് മത്സരഗതി നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ ആ പരമ്പരയ്ക്ക് അമിത പ്രാധാന്യം നല്‍കിയേ മതിയാവൂ. ധോണി വ്യക്തമാക്കി.
ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ ധോണിക്ക് സ്വന്തമായ ശൈലിയുണ്ട്. അത് ആധുനിക ക്രിക്കറ്റര്‍മാരുടെ ശൈലിയല്ല. ബാഡ്മിന്റണ്‍ പോലുള്ള കളികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാണ് ധോണി ആരോഗ്യപരിപാലനം തുടരുന്നത്. ഇത് കാഴ്ചശക്തി നിലനിര്‍ത്താനും കാലുകളുടെ ചലനം വേണ്ടവിധത്തിലാക്കാനും സഹായിക്കുമെന്ന് ധോണി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കളിക്കാര്‍ ആദ്യം ഏകദിന മത്സരങ്ങള്‍ ധാരാളമായി കളിച്ച്, തുടര്‍ന്ന് ട്വന്റി 20യും അങ്ങനെ പടിപടിയായി ടെസ്റ്റ് ടീമിലും എത്തപ്പെടുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: