കൊച്ചി : ഓണം ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകള്‍ കാനണ്‍ ഇന്ത്യ പ്രഖ്യാപിച്ചു.
പിക്സ്മ എഐഒ പ്രിന്റര്‍ വാങ്ങുന്നവര്‍ക്ക് 1099 രൂപ വിലയുള്ള ലോഗിടെക്ക് ഹെഡ്സെറ്റ് സൗജന്യമായി ലഭിക്കും. പിക്സ്മ എം ജി 5470, ഐ പി 7270 പ്രിന്ററുകള്‍ വാങ്ങുന്നവര്‍ക്ക് 2730 രൂപ വിലയുള്ള ഡി-ലിങ്ക് വൈഫൈ റൂട്ടര്‍ ലഭിക്കും. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്റ്റുഡിയോ വണ്‍ എന്ന പേരില്‍ 100 ടെക് ഷോകള്‍ സംഘടിപ്പിക്കാനും കാനണ്‍ ഇന്ത്യയ്ക്ക് പരിപാടിയുണ്ട്.
ടാബ്ലറ്റുകള്, സ്മാര്‍ട്ട് ഫോണുകള്‍, ക്ലൗഡ് ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെയുള്ള സ്മാര്‍ട്ട് ഉപകരണങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന കാനണ്‍ പിക്സ്മ ഇങ്ക്ജറ്റ് പ്രിന്ററുകളുടെ വിപുലമായ ശ്രേണി ഈ ഷോകളില്‍ അവതരിപ്പിക്കും. ഏത് സ്മാര്‍ട്ട് ഉപകരണത്തില്‍ നിന്നും വയര്‍ലസ് ആയി പ്രിന്റ് ചെയ്യാന്‍ കഴിയുമെന്നതാണ് പിക്സ്മയുടെ പ്രത്യേകത.
ഡിജിറ്റല്‍ സിങ്കിള്‍ ലെന്‍സ് റിഫ്ലക്സ് (എസ്എല്‍ആര്‍) ഈ രംഗത്ത് കേരളം പോലുള്ള വിപണികള്‍ 40 ശതമാനം വളര്‍ച്ചാനിരക്കാണ് കാണിക്കുന്നതെന്ന് കാനണ്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അലോഗ് ഭരദ്വാജ് പറഞ്ഞു. പ്രസ്തുത വിപണിയില്‍ നിലവില്‍ 2.5 ലക്ഷം യൂണിറ്റുകളാണ് ഉള്ളത്. ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാണ് കാനണ്‍ന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോഗ്രഫിയിലെ വിപുലമായ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായി 50 ശതമാനം വളര്‍ച്ചാനിരക്കാണ് കാനണ്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: