ന്യൂദല്‍ഹി: എയര്‍ ഏഷ്യ ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി വിജയ് ഗോപാലന് നിയമിതനായി. കമ്പാസ് ഗ്രൂപ്പ് ഇന്ത്യ, ഏണസ്റ്റ് ആന്റ് യങ്ങ് കമ്പനികളിലെ പ്രവര്‍ത്തന പരിചയം കൂടാതെ ഓയില്‍ ആന്റ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിചയ സമ്പത്തുമായാണ് വിജയ് ഗോപാല്‍ എയര്‍ ഏഷ്യ ഇന്ത്യയിലെത്തുന്നത്.
മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ, ഇന്ത്യന്‍ കമ്പനിയായ ടാറ്റ ടണ്‍സ്, ടെലസ്ട്ര ടെലിസര്‍വീസസ് എന്നിവയുടെ സംയുക്ത സംരഭമാണ് എയര്‍ ഏഷ്യ ഇന്ത്യ. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആഭ്യന്തര, വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്.
ടാറ്റ സണ്‍സ് ചെയര്മാനായാരുന്ന രത്തന്‍ ടാറ്റയെ എയര്‍ ഏഷ്യ ഇന്ത്യയുടെ മുഖ്യ ഉപദേഷ്ടാവായി നേരത്തെ നിയമിച്ചിരുന്നു. നാഷണല്‍ സികില്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന് സുബ്രഹ്മണ്യന് രാമദൊരൈയാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന്. മെയ് മാസത്തില്‍ മിട്ടു ചാന്ദില്യയെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: