ന്യൂദല്‍ഹി: ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ് ലി മികവ് കാട്ടുന്നുവെന്ന് ഇന്ത്യന്‍ നായകന് എം എസ് ധോണി. കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങെളെക്കാള് വിരാട് ഏറെ മാറിയെന്ന് ധോണി പറയുന്നു.
കളിക്കാരുമായി അഭിപ്രായം പങ്കുവയ്ക്കുന്നതാണ് വിരാടിലെ മികച്ച ഗുണം. കളിയോടുള്ള സമീപനവും മൈതാനത്ത് അദ്ദേഹം അവലംബിക്കുന്ന രീതികളിലെ വ്യത്യസ്ഥതയുമാണ് ക്യാപ്റ്റനെന്ന നിലയിലയിലേക്ക് ഉയരാന്‍ അദ്ദേഹത്തെ സഹായിച്ചത്.
ഒരു ടീമിനെ നയിക്കാന്‍ വേണ്ട എല്ലാ ഗുണങ്ങളും വിരാടിനുണ്ടെന്നും സിംബാവെയുമായുള്ള മത്സരത്തില്‍ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തെന്ന് ധോണി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: