ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്ത് കോടതിയില്‍ ഹാജരാകില്ല. ബുധനാഴ്ചയായിരുന്നു ശ്രീശാന്ത് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതെങ്കിലും കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള സമന്‍സ് ലഭിച്ചിട്ടില്ല.
ശ്രീശാന്ത് ഉള്‍പ്പെടെ 21 പ്രതികളും ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച അപേക്ഷയും ബുധനാഴ്ച കോടതി പരിഗണിക്കും.
ഇന്നു വൈകിട്ട് ഡല്‍ഹിയിലെത്തി ബുധനാഴ്ച കോടതിയില്‍ ഹാജരാകാനായിരുന്നു ശ്രീശാന്ത് പദ്ധതിയിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: