റാവല്‍പിണ്ടി: മുന്‍ പാക്ക് പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫിനെതിരെ കുറ്റം ചുമത്തി.
കൊലപാതകക്കുറ്റവും കൊലപാതക പ്രേരണാകുറ്റവും, ക്രിമനല്‍ ഗൂഡാലോചനയുമാണ് മുഷറഫിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൗധരി അസര്‍ അറിയിച്ചു.
റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2007ലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ഭൂട്ടോ കൊല്ലപ്പെടുമ്പോള്‍ മുഷാറഫിനായിരുന്നു അവരുടെ സുരക്ഷാച്ചുമതല. ഭൂട്ടോയ്ക്ക് മതിയായ സുരക്ഷ നല്കുന്നതില് വീഴ്ച വരുത്തിയെന്നാണ് കേസ്.
എന്നാല്‍ ഇക്കാര്യം മുഷാറഫ് ആദ്യം മുതലേ തന്നെ നിഷേധിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 27ലേക്ക് മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് കേസില്‍ മുഷാറഫിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: