മെല്‍ബണ്‍: ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്കാന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയ്ക്കു സാധിക്കുമെന്ന് മുന്‍ ഓസ്ത്രേലിയന്‍ സ്ഥാനപതി ജോണ്മക്കാര്ത്തേ.വരുന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ നരേന്ദ്രമോദിയ്ക്ക് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച പങ്കാളിയാകാന്‍ സാധിക്കുമെന്നത് ഉറപ്പാണ്. ഇന്ത്യയിപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാവിധ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും മോദിയിലൂടെ മാത്രമേ പ്രതിവിധി കണ്ടെത്താന്‍ സാധിക്കുയെന്നും ആസ്ത്രേലിയന്‍ നിയമതന്ത്രജ്ഞനായ ജോണ്മക്കാര്ത്തേ അഭിപ്രായപ്പെട്ടു.കഴിഞ്ഞ കുറച്ചു കാലങ്ങളായി മോദിയോട് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തില്‍ തങ്ങള്‍ ഖേദിക്കുന്നതായും മക്കാര്ത്തേ അഭിപ്രായപ്പെട്ടു.ഓസ്ത്രേലിയന്‍ സ്ഥാനപതി പാട്രിക്ക് സക്ലിംഗിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്രമോദി ആസ്ത്രേലിയന്‍ സന്ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: