കാലടി: തിരുവൈരാണിക്കുളം ഉമാമഹേശ്വരന്മാരുടെ തിരുസന്നിധിയില്‍ ഒമ്പത് വധൂവരന്മാര്ക്ക് മംഗല്യസൗഭാഗ്യം നടന്നു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി ആയിരകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ കവി എസ്.രമേശന് നായര്‍ മംഗളഗാനാലാപനം നടത്തി. എഡിജിപി ആര്.ശ്രീലേഖ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ എന്‍.വി.സുരേഷ്, അബിത, വിജീഷ്, ദീപ ശരവണന്, സെന്തില്‍, ലക്ഷ്മി, സുമേഷ്, അജിത, സന്തോഷ് വിശാലാക്ഷി, ദീപ, കൃഷ്ണമോള്, സുജിത്, റിച്ചു അശോകന്, അനില്‍ കുമാര്‍, സുജ, ശ്യാമിലി, അനീഷ് കുമാര്‍ എന്നിവര്‍ വിവാഹിതരായി. ഓരോ വധൂവരന്മാര്ക്കും ക്ഷേത്രംട്രസ്റ്റ് ഒന്നരലക്ഷം രൂപയുടെ പാരിതോഷികങ്ങള്‍ നല്കി. മാനേജര്‍ നന്ദകുമാര്‍, അസി. മാനേജര്‍ കലാധരന്‍, എം.വി.സുരേഷ്, അന്‍വര്‍സാദത്ത് എംഎല്‍എ, എ.എം.യൂസഫ്, ദിനേശ്മണി, കെ.തുളസി എന്നിവര്‍ സംബന്ധിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ആര്.ശരത് ചന്ദ്രന്, സെക്രട്ടറി പി.വി.വിനോദ്, ജോ. സെക്രട്ടറി പി.നാരായണന് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: