കോട്ടയം: ബാലഗോകുലം ശ്രീകൃഷ്ണജയന്തിയ ജനകീയമാക്കിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ശ്രീകൃഷ്ണജയന്തി ശോബായാത്രയിലൂടെ കുട്ടികള്‍ക്ക് ശ്രീകൃഷ്ണസന്ദേശം പകര്‍ന്നുകൊടുത്ത ബാലഗോകുലം പ്രതിവാര ക്ലാസുകളിലൂടെ കുട്ടികളെ സംസ്കാര സമ്പരാക്കുന്നെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അന്തീനാട് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികലടീച്ചര്‍. സമ്മേളനത്തില്‍ ബാലഗോകുലം മേഖലാ ഭഗിനീപ്രമുഖ ലളിതാംബിക കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ചു.
അന്തീനാട് എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.കെ.മാധവന് നായര്‍, എസ്എന്‍ഡിപിയോഗം കൊല്ലപ്പള്ളി യൂണീറ്റ് പ്രസിഡന്റ് മോഹന്‍ദാസ് തോപ്പില്‍, വിശ്വകര്‍മ്മ സഭ ഏഴാച്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു ടി.ജി, കെപിഎംഎസ് കടനാട് ശാഖാ സെക്രട്ടറി സജ കെ.എം, കേരള വേലന്‍ മഹാസഭ യൂണിറ്റ് കാര്യദര്‍ശി ശിവദാസന്‍, അന്തീനാട് വെല്‍ഫെയര്‍ റസിഡന്റ് അസോസിയേഷന് പ്രസിഡന്റ് ഡോ.കെ.പി.ജി. നായര്‍, വീരശൈവ മഹാസഭ മീനച്ചില്‍ ശാഖാ സെക്രട്ടറി ടി.ആര്.സാജന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാംസ്കാരിക സമ്മേളനം കണ്‍വീനര്‍ കെ.ഹരികൃഷ്ണന് സ്വാഗതവും ബാലഗോകുലം മീനച്ചില്‍ താലൂക്ക് സെക്രട്ടറി ഹരിപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: