മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ഗോള്‍വര്‍ഷത്തോടെ തുടക്കം. ലീഗിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ലെവന്റയെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ബാഴ്സ വിജയം ആഘോഷിച്ചത്. കളിയുടെ മൂന്നാം മിനിറ്റില്‍ ബാഴ്സ മുന്നിലെത്തി. അലക്സിസാണ് ബാഴ്സയുടെ ആദ്യഗോള്‍ നേടിയത്. ലയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി മികച്ച ഫോമില്തന്നെയാണെന്ന് തെളിയിച്ചു. ഡാനി ആല്‍വ്സ്, സാവി എന്നിവരും ലക്ഷ്യം കണ്ടു. പെഡ്രോയും രണ്ട് ഗോള്‍ നേടി ബാഴ്സയുടെ പട്ടിക പൂര്‍ത്തിയാക്കി. 88-ാം മിനിറ്റില്‍ നെയ്മര്‍ മഞ്ഞക്കാര്‍ഡ് കണ്ടത് മാത്രമാണ് ബാഴ്സക്ക് നേരിട്ട തിരിച്ചടി.
മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഒസാസൂണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നുകൊണ്ട് ഗ്രനേഡയും മികച്ച തുടക്കം കുറിച്ചു. എന്നാല്‍ സെവിയ തങ്ങളുടെ ആദ്യമത്സരത്തില്‍തന്നെ പരാജയപ്പെട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റിക്കോ മാഡ്രിഡ് ആണ് സെവിയയുടെ വഴിതടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: