ന്യൂദല്‍ഹി: ആധാര്‍ പദ്ധതിയില്‍ 60 കോടി ജനങ്ങളുടെ പേര് ചേര്‍ക്കുകയെന്ന ലക്ഷ്യം 2014 ഓടെ കൈവരിക്കാനാകുമെന്ന് യുണീക്ക് ഐഡന്റിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 40 കോടി 29 ലക്ഷം ജനങ്ങള്‍ക്ക് ഇതിനകം ആധാര്‍ കാര്‍ഡ് നല്കികഴിഞ്ഞു. ഈ ജൂലൈയില്‍ മാത്രം 2 കോടി ആധാര്‍ നമ്പറുകള്‍ പുതിയതായി നല്കി. ആധാറില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയവര്‍ക്കും തിരുത്തലുകള്‍ വരുത്തേണ്ടവര്ക്കുമായി സ്ഥിരം പേര് ചേര്‍ക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.2013 ജൂലൈ 31 വരെ കേരളത്തിലാകെ 27,472,963 പേര് ആധാര്‍ പദ്ധതിയില്‍ പേരു ചേര്‍ത്തിട്ടുണ്ട്.നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയുടെ തുടക്കം മുതലുള്ള ഏഴ് മാസക്കാലയളവില്‍ വിവിധ ക്ഷേമപദ്ധതികള്‍ക്കായി 250 കോടിയോളം രൂപ വകയിരുത്തുകയും 32 ലക്ഷം രൂപ ആധാര്‍വഴി നല്‍കുകയും ചെയ്തു.2013 ജൂലൈ 1 മുതല്‍ 31 വരെ 28 പദ്ധതികളിലായി നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി വഴി 14.76 കോടിയോളം രൂപ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: