ന്യൂദല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞത് പാവം ഉപഭോക്താക്കളാണ്. ഏതൊരു വിശേഷാവസരത്തിലും സ്വര്‍ണം ഒഴിവാക്കാനാവാത്തവരാണ് ഇന്ത്യാക്കാര്‍. ഉപഭോഗം കുറയ്ക്കുന്നതിനായി സ്വര്‍ണത്തിന്റെ ഇറക്കുമതി തിരുവ അടുത്തിടെ വീണ്ടും ഉയര്‍ത്തിയിരുന്നു.
സ്വര്‍ണ ഇറക്കുമതി ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇതിനോടകം തന്നെ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. കയറ്റുമതിക്കാരും ഇതേ പ്രശ്നത്തില്‍ ആശങ്കാകുലരാണ്.
അടുത്ത ഘട്ട സ്വര്‍ണ ഇറക്കുമതിയ്ക്ക് മുമ്പായി കയറ്റുമതിക്കാര്‍ മതിയായ രേഖകള്‍ നല്‍കണമെന്ന ആവശ്യം ഉത്പാദനം തടസ്സപ്പെടുത്തുമെന്നും വാണിജ്യ മന്ത്രാലയം ധനകാര്യ മന്ത്രാലത്തിന് അയച്ച കത്തില്‍ പറയുന്നു.
നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് മുംബൈ ജ്വല്ലേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് കുമാര്‍ ജെയിന് പറഞ്ഞു. പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 26,120 രൂപയില്‍ നിന്നും 31,500 രൂപയായിട്ടാണ് കുതിച്ചുയര്‍ന്നത്. ഇത് ഉപഭോക്താക്കളേയും ജ്വല്ലറി ഉടമകളേയും ഒരേ പോലെ ബാധിച്ചുവെന്നും ജെയിന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: