ന്യൂദല്‍ഹി: നെല്ലിയാമ്പതി ഭൂമി കയ്യേറ്റ കേസില്‍ ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി.
മിന്നാമ്പാറ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ നടപടി നിര്‍ത്തിവെക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാരിന് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ തന്നെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതിയുടെ നടപടി ക്രമങ്ങളില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. 200 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: