കെയ്റോ: ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അനുകൂലികളും സൈന്യവും തമ്മിലുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നത് വിനോദ സഞ്ചാരമേഖലക്ക് കനത്ത തിരിച്ചടിയാകുന്നു. തലസ്ഥാനമായ കീ്റോ യുദ്ധഭൂമിയിലേതിന് സമാനമായ സ്ഥിതിയിലാണിപ്പോള്‍. ആയുധധാരികളായ സൈനികരും ലോഹബാരിക്കേഡുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് നഗരം . ഇറ്റാലിയന്‍ സംസ്ക്കാരത്തിന്റെ പ്രത്യക്ഷക്കാഴ്ച്ചകളായ പിരമിഡുകള്‍ കാണാനെത്തുന്നവരെ കലാപം കാരണം ഇവിടേക്ക് കടത്തിവിടുന്നില്ല. പിരമിഡുകളുടെ നഗരമാണിതെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന മുര്‍സി അനുകൂലികളെ ഒഴിപ്പിക്കാന്‍ ബുധനാഴ്ച്ച സൈന്യം നീക്കം തുടങ്ങിയതിന് ശേഷം എണ്ണൂറിലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. പ്രക്ഷോഭം ശക്തമായതോടെ പുരാതന മോസ്ക്കുകളും മറ്റ് പുരാവസ്തുകേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. വിനോദമേഖല സ്തംഭിച്ചതോടെ ഈ രംഗത്ത് വര്‍ഷങ്ങളായി പണിയെടുക്കുന്നവരും പട്ടിണിയിലായി. നഗരത്തില്‍ മുന്‍കൂറായി ഹോട്ടലുകള്‍ ബുക്ക് ചെയ്തിരുന്ന പലരും ഇത് റദ്ദാക്കിക്കഴിഞ്ഞു. കര്‍ഫ്യൂ പ്രഖ്യാപിച്ചത് രാത്രികാല കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. സര്‍ക്കാരുമായി സമവായത്തിലെത്താതെ മുര്‍സി അനുകൂലികള്‍ പ്രക്ഷോഭം തുടരുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും വന്‍തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഇതോടൊപ്പം ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടിവരുന്നുമുണ്ട്. സഞ്ചാരികളെ ലക്ഷ്യമിട്ട് പോറ്റിവളര്‍ത്തുന്ന കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും ഭക്ഷണംനല്കാന് പോലും കഴിയാത്ത സാഹചര്യമാണ് നിലവിലെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഇതിനിടെ സൈനികരില്‍ നിന്ന് രക്ഷപ്പെട്ട് ഫാതിഹ് മസ്ജിദില്‍ കുടുങ്ങിയവരെ സൈന്യം ഒഴിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേരായിരുന്നു അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ മസ്ജിദില്‍ ഉണ്ടായിരുന്നത്. കീഴടങ്ങണമെന്ന സൈന്യത്തിന്റെ ആവശ്യം തള്ളി ഇവര്‍ ഇവിടെത്തന്നെ തങ്ങിയതോട മസ്ജിദും പരിസരവും സൈന്യം വളയുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ മസ്ജിദിലേക്ക് കടന്ന സൈന്യം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് മസ്ജിദ് ഒഴിപ്പിച്ചു.
മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നൂറു കണക്കിന് മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ അറസ്റ്റിലാണ്. സൈന്യത്തിന്റെ നടപടിക്കെതിരെ ഒരാഴ്ച്ച നീളുന്ന ശക്തമായ പ്രക്ഷോഭ പരിപാടിക്കാണ് മുസ്ലീംബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: