കൊച്ചി: ബിഗ് ബസാറില്‍ മഹാബച്ചത് മേളയ്ക്കു തുടക്കമായി. ബിഗ് ബസാറിന്റെ 6 ദിവസത്തെ മഹാബച്ചത് മേളയിലൂടെ കൂടുതല്‍ വലിയ ഉത്പന്നശേഖരങ്ങള് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വന്‍ വിലകുറവും മൂല്യപ്രാപ്തിയും ലഭിക്കുന്നു. ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങള്‍ ,ഗൃഹോപകരണങ്ങള്‍, ഭക്ഷണം, പലചരക്ക് അടുക്കളസാമാഗ്രികള്,ഗ്യഹാലാങ്കാര വസ്തുക്കള്‍ എന്നിങ്ങനെ അവിശ്വസനീയമായ വിലക്കുറവിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി ലാഭം നേടാനുള്ള അവസരം ബിഗ്ബസാറിന്റെ മഹാബച്ചത് മേളയിലൂടെ ലഭിക്കുന്നു.
ബിഗ്ബസാറിന്റെ മഹാബച്ചത് മേള ഇന്ത്യയിലെ ജനലക്ഷങ്ങള്‍ കാത്തിരിക്കുന്ന ഷോപ്പിംഗ് സമയമാണ്. പരമാവധി മൂല്യവും ലാഭവും ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നല്‍കുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. മഹാബച്ചത് പോലെയുള്ള മഹാമേളകളില്‍ നിന്നും ജനങ്ങളെ സാധനങ്ങള്‍ വാങ്ങി ശേഖരിച്ചു വെയ്ക്കുവാന്‍ സഹായിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2006ല്‍ ഒരോറ്റ ദിവസത്തെ പരിപാടിയായി തുടങ്ങിയ മഹാബച്ചത് മേളയിപ്പോള് ലോകത്ത് ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന വാര്‍ഷിക ഷോപ്പിംഗ് മേളയായി മാറിയിരിക്കുന്നുവെന്ന് ബിഗ് ബസാര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ അക്ഷയ് മെഹ്റോത്ര പറഞ്ഞു. അമുല്‍, ബ്രിട്ടാനിയ എന്നിങ്ങനെയുള്ള വന്‍കിട ബ്രാന്‍ഡുകള്‍ക്കും പ്രസ്റ്റീജ് ഗ്ലാസ്സ് ടോപ്പ് ഗ്യാസ് സൗറ്റ്വുകള്, ഫിലിപ്പ്സ് ടിവി, മാജിക് ടോപ്പ് ബക്കറ്റ് എന്നിവയ്ക്കൊപ്പമുള്ള വമ്പന്‍ ആനുകൂല്യങ്ങളാണ് മഹാബച്ചത് മേളയിലെ മറ്റു പ്രധാന ആകര്ഷണകേന്ദ്രങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: