മനില: ഫിലിപ്പീന്‍സില്‍ യാത്രാ കപ്പല്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. യാത്രാക്കപ്പലായ എംവി സെന്റ് തോമസ് അക്വിനാസും ചരക്കുകപ്പല്‍ സല്പീസിയോ എക്സ്പ്രസ് 7മാണ് കൂട്ടിയിടിച്ചത്.
831 യാത്രക്കാരുമായി പോയ കപ്പല്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായവര്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
171 പേരെ ഇനിയും കണ്ടെത്താനിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 629പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 904 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലിന് 40 വര്‍ഷം പഴക്കമുണ്ടായിരുന്നു.കൊടുങ്കാറ്റ് മൂലവും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളുടെ അഭാവത്തിലും ഫിലിപ്പൈന്‍സ് തീരങ്ങളില്‍ അപകടങ്ങള്‍ സാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: