ന്യൂദല്‍ഹി: പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി ദേശീയസംസ്ഥാന ഭാരവാഹികളുടെ യോഗം ദല്‍ഹിയില്‍ ചേരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗം.
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, സുഷമ സ്വരാജ്, നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രൂപീകരിച്ച 20 കമ്മിറ്റികളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തും.
സംസ്ഥാനങ്ങളിലെ പാര്‍ട്ടി തലവന്മാര് തങ്ങളുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ബിജെപി ബീഹാര്‍ ഘടകം മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: