ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ നടത്തുന്ന ആക്രമണം തുടരുന്നതിനിടെ പാക്കിസ്ഥാന് കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്ന് സൈന്യം വ്യക്തമാക്കി.
ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചതായും 120 ഇന്റഫന്ട്രി ബ്രിഗേഡ് കമാന്‍ഡര്‍ എ.സെന്‍ഗുപ്ത പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ സേന സുസജ്ജമാണെന്ന് സെന്‍ഗുപ്ത പറഞ്ഞു.
പാകിസ്ഥാന്റെ പ്രത്യേക സേനയുടെയും തീവ്രവാദികളുടെയും സംയുക്ത സൈന്യമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ജനുവരിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുകയും അതില്‍ ഒരാളുടെ തല വെട്ടിമാറ്റുകയും ചെയ്ത സംഭവത്തില്‍ ബി.എ.ടിക്ക് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ പാക്കിസ്ഥാന് സേനയുടെ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതോടെ വെടിവയ്പ്പ് നടന്നിരുന്നു. കെറാന്‍ മേഖലയിലാണ് നുഴഞ്ഞുകയറാനുള്ള പാക്ക് സൈന്യത്തിന്റെ ശ്രമം നടന്നത്. പൂഞ്ചിലെ മെന്താര്‍ സെക്ടറിലും ഹമീര്‍പൂരിലും കഴിഞ്ഞ ദിവസം കനത്ത വെടിവെപ്പുണ്ടായി. വെള്ളിയാഴ്ച കാര്‍ഗിലിലെ ദ്രാസ്, കക്സര്‍ മേഖലകളിലും പാകിസ്താന് വെടി ഉതിര്‍ത്തിരുന്നു.
1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇവിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നത്. രണ്ടാഴ്ചയ്ക്കിടെ ഇരുപതാം തവണയാണ് പാക്കിസ്ഥാന് അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: